സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇവന്‍ പറയുമായിരുന്നു ഉറ്റവരെക്കുറിച്ച്...
കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലെ വയനാട് ചില്‍ഡ്രന്‍സ് ഹോമില്‍ സംസാര, ശ്രവണ വൈകല്യമുള്ള ബാലന്‍ ഉറ്റവരെ കാത്തിരിക്കുന്നു. 2016 ജൂലൈ 13ന് സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്റില്‍ കണ്ടെത്തിയ പതിനഞ്ച് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെ പൊലിസ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേള്‍വിയോ സംസാര ശേഷിയോ ഇല്ലാത്ത കുട്ടിയില്‍ നിന്നും സ്വന്തംസ്ഥലത്തെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഏതോ ഭാഷയിലെ കുറച്ച് അക്ഷരങ്ങള്‍ എഴുതുന്നുണ്ടെവന്ന് മാത്രം. ആംഗ്യഭാഷയില്‍ പ്രാവീണ്യമുള്ള സ്‌കൂളിലെ അധ്യാപകരുടെ സഹായത്താല്‍ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
രണ്ടണ്ട് മാസത്തോളമായി വീടും നാടും ഏതാണെന്ന് അറിയാത്ത ബാലന്‍ സ്ഥാപനത്തില്‍ കഴിഞ്ഞുവരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
ഗവ. ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ വയനാട്: 04936 286900, സൂപ്രണ്ടണ്ട്: 9496218778, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വയനാട് : 04936 285050, 9495101008, 8129882728.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."