പരിയാരത്ത് ബി.ഡി.എസ് കോഴ്സില്‍ ഒഴിവ്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള ഡെന്റല്‍ കോളജില്‍ 2016-17 അധ്യയന വര്‍ഷത്തെ ബി.ഡി.എസ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.ആര്.ഐ ക്വാട്ടയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്നു രാത്രി 12 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.
അപേക്ഷിച്ചവരുടെ ലിസ്റ്റ് നാളെ രാവിലെ 11ന് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ ദേശീയ പ്രവേശനപരീക്ഷ (നീറ്റ്)യില്‍ യോഗ്യത നേടിയിരിക്കണം. സേവ് ചെയ്ത ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിന്റെ ഹാര്‍ഡ് കോപ്പിയും അപേക്ഷാ ഫോറം നിരക്കായ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും പ്രിന്‍സിപ്പല്‍, പരിയാരം ഡെന്റല്‍ കോളജ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍-670503 എന്നവിലാസത്തില്‍ കൗണ്‍സിലിങ് സമയത്തിനു അര മണിക്കൂര്‍ മുന്‍പെങ്കിലും ലഭിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."