ധാര്‍മികജീവിതം പ്രയാസമാവുകയാണോ?
മാതാവിനെ ബലാല്‍സംഗം ചെയ്യുന്ന മകന്‍. മകളെ പിച്ചി ചീന്തുന്ന പിതാവ്. മകളെവിറ്റ പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മാതാവ്. ഈ ലോകം പോകുന്നതെങ്ങോട്ടാണ്? ഇവരെ പിതാവെന്നും മാതാവെന്നും എങ്ങനെ വിളിക്കാന്‍ സാധിക്കും? എന്നാല്‍ കേരളീയ വീട്ടകങ്ങളില്‍ അത് ഏതു തരത്തിലായിരിക്കും ചര്‍ച്ചചെയ്യപ്പെടുക എന്ന ആശങ്ക വര്‍ധിക്കുകയാണ്. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാട്ടിന്‍പുറത്തു നിന്നുപോലും കേള്‍ക്കുന്നു. കേട്ടതിനേക്കാള്‍ മൂടിവയ്ക്കപ്പെടുന്നു. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നതിലധികവും. മാതാപിതാക്കളുടെ മരണം, വീട്ടിലെ ദാരിദ്ര്യം തുടങ്ങിയവയും കാരണമാണ്. ബന്ധുവീടുകളില്‍ താമസിക്കേണ്ടി വരുന്ന കുട്ടികളും ഇരകളാകുന്നു.
രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. 53.22 ശതമാനം കുട്ടികള്‍ ലൈംഗിക പീഡനത്തിനോ ചൂഷണത്തിനോ ഇരകളാകുന്നു. കണക്കുകളും കാര്യങ്ങളും സത്യം തന്നെയോ? വിശ്വസിക്കാന്‍ മനസനുവദിക്കുന്നില്ല.
എന്നാല്‍ ധാര്‍മികതയിലേക്കു തിരിച്ചു നടന്നേ മതിയാകൂ. സ്വന്തം ഭവനങ്ങളിലെ സ്ഥിതിഗതികള്‍ ഇതൊക്കെയാണെങ്കില്‍ മനോരോഗികളുടെയും മദ്യപാനികളുടെയും ലോകത്ത് ഗോവിന്ദച്ചാമിമാരും അമീറുമാരും സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എങ്ങനെ അവര്‍ക്കുനേരെ നമുക്ക് വിരല്‍ച്ചൂണ്ടാന്‍ സാധിക്കും?
സല്‍മാനുല്‍ ഫാരിസ്
നടക്കാവ്, കോഴിക്കോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."