HOME
DETAILS

മംഗളവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല: ഹരിത ട്രൈബ്യൂണല്‍

  
backup
September 20 2016 | 19:09 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%aa

കൊച്ചി: മംഗളവനത്തിന്റെ ഭാഗമായുള്ള റെയില്‍വേ പുറമ്പോക്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. മംഗളവനം പക്ഷിസങ്കേതത്തില്‍ റെയില്‍വേ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയര്‍നെസ് ഫോറം നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ഡോ. പി. ജ്യോതിമണി, വിദഗ്ധാംഗം പി.എസ് റാവു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
മംഗളവനം പക്ഷിസങ്കേതത്തില്‍ രണ്ടു സര്‍വേ നമ്പരുകളിലായി 2.3945 ഹെക്ടര്‍ റെയില്‍വേ പുറമ്പോക്കു ഭൂമി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 2004 ഓഗസ്റ്റ് 31ലെ സംസ്ഥാന വനംവകുപ്പിന്റെ വിജ്ഞാപനത്തില്‍ ഈ ഭൂമിയുള്‍പ്പെടെയുള്ള ഭാഗമാണ് പക്ഷി സങ്കേതമാണെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഭൂമി റെയില്‍വേയ്ക്ക് ഉപയോഗിക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
മംഗളവനം സംരക്ഷിക്കുമെന്ന് 2009ല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മംഗളവനം നിലനിര്‍ത്തേണ്ടതുണ്ടെന്നു വനംവകുപ്പും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനായി എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ മംഗളവനത്തിന്റെ സംരക്ഷണത്തിനു എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഒക്ടോബര്‍ മൂന്നിലെ സിറ്റിങ്ങില്‍ സത്യവാങ്മൂലം നല്‍കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  22 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  22 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  22 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  22 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  22 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  22 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  22 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  22 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago