HOME
DETAILS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: സമരസമിതി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും

  
backup
September 20 2016 | 19:09 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81-3

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമരസമിതി നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണും. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കോഴിക്കോട്ടെത്തുമ്പോഴാണ് കാണുക. ഇതിനുമുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തി.
കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും സമയം പിന്നീട് അറിയിക്കാമെന്നുമാണ് സമരസമിതി നേതാക്കളെ സംസ്ഥാന നേതൃത്വം അറിയിച്ചത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ നിര്‍ത്തിവച്ച സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നും വികസനത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് പ്രധാനമന്ത്രിയോട് സമരസമിതി നേതാക്കള്‍ ആവശ്യപ്പെടുക. വിമാനത്താവള വികസനത്തിനായി 348 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിമാനത്താവള വികസനം പൂര്‍ത്തിയായാല്‍ മാത്രമേ നിര്‍ത്തിവച്ച സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുളള അനുമതി നല്‍കൂവെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കുന്നതിനായി റവന്യൂവകുപ്പ് ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുകയാണ്. മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭൂമി വിട്ടുനല്‍കാന്‍ തയാറുള്ളവരില്‍നിന്ന് സമ്മതപത്രം സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പള്ളിക്കല്‍ വില്ലേജില്‍നിന്ന് 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് നിലവിലുളളത്. വിജ്ഞാപനം ഇറങ്ങിയ 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം സംസ്ഥാനത്ത് നടപ്പാക്കിയിരുന്നെങ്കിലും ചട്ടം നിലവില്‍വന്നിരുന്നില്ല. പിന്നീടാണ് പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ചട്ടം തയാറായത്. പുതിയ നിയമപ്രകാരമാണോ ഭൂമി ഏറ്റെടുക്കലിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതെന്ന വിഷയത്തില്‍ അവ്യക്തതയുള്ളതിനാലാണ് നിയമോപദേശം തേടിയത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സെന്റിന് മൂന്ന് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് സര്‍ക്കാര്‍ പാക്കേജില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, സ്ഥലം ഏറ്റെടുക്കലിനെതിരേയുള്ള പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago