ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തിന് സ്‌കോളര്‍ഷിപ്പ്
വിദേശ രാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി കോഴ്‌സുകള്‍ക്കു ചേരാനാഗ്രഹിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആകെ 20 അപേക്ഷകളാണ് പരിഗണിക്കുക. ഇതില്‍ വനിതകള്‍ക്ക് ആറു സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, പ്യുവര്‍ സയന്‍സ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, അഗ്രികള്‍ചറര്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പിഎച്ച്.ഡിക്ക് നാലു വര്‍ഷവും ബിരുദാനന്തര ബിരുദത്തിന് മൂന്നു വര്‍ഷവുമാണ് സ്‌കോളര്‍ഷിപ്പ് കാലാവധി. പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനവും ബിരുദാനന്തര ബിരുദത്തിനു 55 ശതമാനത്തില്‍ കുറയാത്ത ബിരുദവും ഉണ്ടായിരിക്കണം. ഒഴിവുകളുടെ എണ്ണവും വനിതാ സംവരണവും:
എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്: 06 (രണ്ടെണ്ണം വനിതകള്‍ക്ക്), പ്യുവര്‍ സയന്‍സ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്: 03 (ഒന്ന് വനിതകള്‍ക്ക്), അഗ്രികള്‍ചര്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍: 03 (ഒന്ന് വനിതകള്‍ക്ക്), കൊമേഴ്‌സ്: 04 (ഒന്ന് വനിതകള്‍ക്ക്), ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് : 04 (ഒന്ന് വനിതകള്‍ക്ക്).
35 വയസാണ് പ്രായപരിധി. രക്ഷിതാവിന്റെ വാര്‍ഷികവരുമാനം ആറു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് (ബ്രിട്ടന്‍ ഒഴികെ) വര്‍ഷത്തില്‍ 15,400 യു.എസ് ഡോളര്‍ (10,30,000 ഇന്ത്യന്‍ രൂപ) ആണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. ബ്രിട്ടനില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 9,900 പൗണ്ടും (8,63,000 ഇന്ത്യന്‍ രൂപ) ലഭിക്കും. പുസ്തകങ്ങള്‍ വാങ്ങുന്നതിനും യാത്രാ അലവന്‍സുകളും ലഭിക്കും.
പ്രത്യേക അപേക്ഷാഫോംവഴി വികലാംഗക്ഷേമ വകുപ്പ് മുഖാന്തരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.disabiltiyaffairs.gov.in സന്ദര്‍ശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 2016 സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."