ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്: മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണം
ഗബാല (അസര്ബൈജാന്): ഐ.എസ്.എസ്.എഫ് ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. ഇന്ത്യയുടെ ഋഷിരാജ് ബരോട് പുരുഷ വിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യയുടെ മറ്റൊരു സുവര്‍ണ നേട്ടം. പ്രതിക് ബോര്‍സ്, അര്ജുന് ബബുത, പ്രശാന്ത് എന്നിവരടങ്ങിയ ടീം 1849.9 പേയിന്റുകള്‍ നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
പുരുഷ വിഭാഗം അഞ്ചു മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അന്മോല് വെള്ളി നേടി. ഇതേ ഇനത്തിന്റെ ടീം വിഭാഗത്തിലും ഇന്ത്യക്ക് വെള്ളി നേട്ടം. അന്മോല്, നിഷാന്ത് ഭരദ്വാജ്, അര്ജുന് ദാസ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
പുരുഷന്മാരുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ അര്ജുന് ബബുത വെങ്കലം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തില്‍ ദിര്ലീന് ഗില്‍, ഗീതാക്സ്മി ദീക്ഷിത്, ആഷി റസ്തോഗി എന്നിവരടങ്ങിയ ടീം വെങ്കലം നേടി.
മൂന്നാം ദിനത്തിലും മെഡല്‍ വേട്ട തുടര്‍ന്ന ഇന്ത്യ ആറു സ്വര്‍ണം നാലു വെള്ളി എട്ടു വെങ്കലവുമായി 18 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. 10 സ്വര്‍ണമടക്കം 21 പോയിന്റുമായി റഷ്യ ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."