HOME
DETAILS
MAL
ദളിത് സംഘടനയുടെ പേരില്‍ വ്യാജ പിരിവ്: മധ്യവയസ്കനെ നാട്ടുകാര്‍ പിടികൂടി
backup
September 20 2016 | 21:09 PM
മേപ്പാടി: കേരള സ്റ്റേറ്റ് ദളിത് ഫെഡറേഷന് എന്ന പേരില്‍ ആവശ്യമായ രേഖകളൊന്നുമില്ലാതെ പണ പിരിവ് നടത്തിയ ആളെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. മീനങ്ങാടി സ്വദേശിയായ മധ്യവയസ്കനാണ് പണപിരിവ് നടത്തിയത്. മേപ്പാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇയാള്‍ തനിച്ചാണ് പിരിവിനെത്തിയത്. വ്യാപാരികള്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും കൈവശമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ അടിച്ചിറക്കിയ രശീതിയില്‍ ഫോണ്‍ നമ്പറോ സംഘടനയുടെ ആസ്ഥാനമോ രേഖപ്പെടുത്തിയിട്ടില്ല. സംഘടനയുടെ മറ്റു ഭാരവാഹികളുടെ പേരും നമ്പറും ഇയാള്‍ക്കറിയില്ല. നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചെങ്കിലും പൊലിസെത്താന് വൈകിയതോടെ നാട്ടുകാരോട് പരസ്യ ക്ഷമാപണം നടത്തി ഇയാള്‍ തടി ഊരി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."