അതികൃതരുടെ അനാസ്ഥ; എച്ച്.എം.സി ജീവനക്കാര്‍ക്ക് ഓണം ബോണസ് ലഭിച്ചില്ല
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി ജീവനക്കാര്‍ക്ക് ഇത്തവണ ഓണത്തിന് ബോണസ് ലഭിച്ചില്ല.
ആശുപത്രിയിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 80 ഓളം ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കാതിരുന്നത്. വര്‍ഷങ്ങളായി മുടങ്ങാതെ ഓണക്കാലത്ത് ലഭിച്ചിരുന്ന ബോണസാണ് അധികൃതരുടെ അനാസ്ഥ കാരണം മുടങ്ങിയത്.
മുമ്പ് 2400 രൂപയായിരുന്ന ബോണസായി ലഭിച്ചിരുന്നത്. പിന്നീടിത് വീണ്ടും കുറച്ച് 2000 രൂപയാക്കി.
നിലവില്‍ 910 രൂപ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇത്തവണ ഇതും മുടങ്ങിയിരിക്കുകയാണ്. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സെക്യുരിറ്റി, ക്ലീനിങ്, ലോണ്ട്രി, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായാണ് എച്ച്.എം.സി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. 200 രൂപ മുതല്‍ 300 രുപ വരെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏറെ ആശ്വാസകരമാവുമായിരുന്ന ബോണസാണ് ഇതുവരെയായി നല്‍കാതിരുന്നത്.
പല ജീവനക്കാര്‍ക്കും ഓണത്തിന് മുമ്പായി ശമ്പളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. അതെ സമയം ചില സാങ്കേതിക കാരണങ്ങളാലാണ് ഓണം ബോണസ് നല്കാന് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."