കാട്ടാനയുടെ ആക്രമണം; വനപാലക സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനപാലക സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളുരി, ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍ എന്നിവരുള്‍പ്പെടെ 15 അംഗ വനപാലക സംഘമായിരുന്നു പതിവ് പരിശോധനയുടെ ഭാഗമായി ഇരുമ്പു പാലം തേക്കിന്‍ തോട്ടത്തിലേക്ക് രാവിലെയോടെ എത്തിയത്. വനവുമായി ഏറെ പരിചയമുള്ള ബൊമ്മന്‍ ഉള്‍പ്പെടെയുള്ള വാച്ചര്‍മാരെയും പരിശോധനക്കായി കൂട്ടിയിരുന്നു.
ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചു ഉടനെയായിരുന്നു കൊമ്പനെ കാണുന്നത്. ഇതോടെ വനപാലക സംഘം പരിഭ്രാന്തരാകുകയും ചിതറിയോടുകയുമായിരുന്നു. എന്നാല്‍ കാടിനെയും വന്യമൃഗങ്ങളുയും നന്നായി അറിയാവുന്ന ബൊമ്മന്‍ മറ്റുള്ളവരെ രക്ഷിക്കാനായി ആനയുടെ ശ്രദ്ധ തിരിക്കാനായി ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഇതൊടെ ആന ഇയാള്‍ക്ക് നേരേ തിരിയുകയും പിന്തുടര്‍ന്ന് എത്തി ആക്രമിക്കുകയുമായിരുന്നു. കണ്‍മുന്നില്‍ സഹപ്രവര്‍ത്തകന്‍ ആനയുടെ ആക്രമണത്തിന് ഇരയാകുന്നത് കാണേണ്ടി വന്നതിന്റ് ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. 2016 ജൂണ്‍ മുതല്‍ ഇതുവരെയുള്ള കാലയളവിനുള്ളില്‍ മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."