പട്ടികവര്‍ഗ കോളനികളില്‍ ഓണാഘോഷം നടത്തി
കല്‍പ്പറ്റ: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഐ.റ്റി.ഡി.പി.യും ചേര്‍ന്ന് ആദിവാസി കോളനികളില്‍ ഓണാഘോഷം നടത്തി. ഉത്രാടം നാളില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കൊളക്കിമൊട്ടംകുന്ന് പണിയ കോളനിയില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ഓണസന്ദേശം നല്കി. എ.ഡി.എം കെ.എം രാജു, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, പഞ്ചായത്ത് അംഗങ്ങളായ പ്രീതാ മനോജ്, സരോജിനി, ബിനു ബാലകൃഷ്ണന്, നാസര്‍, എം.കെ ഉമാദേവി സംസാരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മണ്ടകമൂല കോളനിയില്‍ ഓണാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ് ഉദ്ഘാടനം ചെയ്തു. ഐ.റ്റി.ഡി.പിപ്രൊജക്ട് ഓഫിസര്‍ പി വാണിദാസ് അധ്യക്ഷനായി.
സി.കെ ശശീന്ദ്രന് എം.എല്‍.എ ഓണസന്ദേശം നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. മെമ്പര്‍മാരായ ഇബ്രാഹിം കോളോത്ത്, റസീന സുബൈര്‍, ജോണി, അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ സി ഇസ്മായില്‍, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്‍.ജെ റെജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."