HOME
DETAILS
MAL
അപകടഭീഷണി ഉയര്‍ത്തി പനമരം- മാത്തൂര്‍ റോഡിലെ കലുങ്ക്
backup
September 20 2016 | 21:09 PM
പനമരം: പനമരം- മാത്തൂര്‍ റോഡിലെ കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലാണ്. കൂടാതെ വയല്‍ പ്രദേശത്തുള്ള കലുങ്ക് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെറിയതോതില്‍ താഴുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇത്തവണ കാലവര്‍ഷത്തില്‍ മഴ ലഭിക്കാത്തതിനാല്‍ വയലില്‍ വെള്ളം കുറവാണ്. ഇതാണ് കലുങ്ക് ഇടിഞ്ഞ്താഴാതെ നില്ക്കാന് കാരണം. പനമരം- ബീനാച്ചി വഴി ബത്തേരിയിലേക്കുള്ള റോഡായതിനാല്‍ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.
കലുങ്കിന്റെ അപകടാവസ്ഥ സംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് കലുങ്ക് പുതുക്കി പണിയാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."