തിരച്ചില്‍ സംഘത്തിനു ഭക്ഷണമൊരുക്കി നൂറുല്‍ ഇസ്‌ലാം മദ്‌റസ
കുറ്റ്യാടി: കടന്തറപ്പുഴയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി രാവും പകലുമില്ലാതെ തിരച്ചില്‍ നടത്തിയ സംഘത്തിനു ഭക്ഷണം നല്‍കി സെന്റര്‍ മുക്ക് നൂറുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റി മാതൃകയായി. മന്ത്രിമാരും ദുരന്തനിവാരണ സേനാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച കഞ്ഞിയും മറ്റും കഴിച്ചത് ഇവിടെനിന്നായിരുന്നു. പശുക്കടവ്, നെല്ലിക്കുന്ന്, എക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭമുണ്ടായപ്പോഴും താല്‍കാലിക ടെന്റ് ഒരുക്കിയും ദുരിതാശ്വാസ ക്യാംപുകള്‍ സ്ഥാപിച്ചും മദ്‌റസ മുന്‍പന്തിയിലുണ്ടായിരുന്നു. പശുക്കടവ് മലയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ജാതി-മത ഭേദമന്യേ ജനങ്ങള്‍ മദ്‌റസയെയാണ് ആശ്രയിച്ചിരുന്നത്. പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു. കെ.സി സൈനുദ്ദീന്‍, എം.എസ് മുഹമ്മദ്, പി.എ റഷീദ്, വി.കെ മജീദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."