HOME
DETAILS
MAL
ജെ.എന്‍.യു സംഭവം: വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയക്കും
backup
February 26 2016 | 14:02 PM
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്ന വീഡിയോ വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒമ്പതിന് നടന്ന ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നോട്ടിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."