HOME
DETAILS
MAL
കാറില്‍ നിന്ന് പണവും ലാപ്ടോപ്പും കവര്‍ന്നു
backup
September 20 2016 | 21:09 PM
കോഴിക്കോട്: നഗരത്തില്‍ രാത്രി കാറില്‍ നിന്ന് പണവും ലാപ്ടോപ്പും കവര്‍ന്നു. ആര്.പി മാളിന് മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നാണ് നാലു ലക്ഷം രൂപയും ലാപ്ടോപ്പും രണ്ടംഗസംഘമാണ് കവര്‍ന്നത്. കാരപ്പറമ്പ് സ്വദേശി ഫഹദിന്റെ പണമാണ് നഷ്ടപ്പെട്ടത്. മാളിന് മുന്നില്‍ നാട്ടുകാരും സുരക്ഷാ ജീവനക്കാരും നില്‍ക്കെയാണ് വിദഗ്ധമായി മോഷണം നടത്തിയത്. മോഷ്ടാക്കളുടെ ചിത്രം മാളിന് മുന്നിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കാര്‍നിര്‍ത്തി പുറത്തിറങ്ങിയ ഫഹദിനോട് അപരിചിതനായ ഒരാള്‍ നിലത്തു പണം വീണതായി പറഞ്ഞു. ഇതെടുക്കാനായി ഫഹദ് മുന്നോട്ടു നീങ്ങിയ സമയം കാറിന്റെ മറുഭാഗത്തെ ഡോര്‍ തുറന്ന് പണവും കംപ്യൂട്ടറും മോഷ്ടിക്കുകയായിരുന്നു. ചെറിയ തുക വഴിയിലും റോഡിലും മറ്റും ഇട്ടശേഷം ഇത് ചൂണ്ടിക്കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്ന സംഘമാണിതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."