ഗുജറാത്ത് ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ പരീക്ഷണശാല: ശബ്‌നം ഹാഷ്മി
കോഴിക്കോട്: ഗുജറാത്ത് മാതൃകയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ മാറ്റിപ്പണിയാനുള്ള ശ്രമങ്ങളാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ഇതു ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും ശബ്‌നം ഹാഷ്മി. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച 'കോര്‍പറേറ്റ്‌വല്‍ക്കരണം, വര്‍ഗീയത, തൊഴിലാളി വര്‍ഗം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ പരീക്ഷണശാലയാണ് ഗുജറാത്ത്. ഗുജറാത്തില്‍ നടന്ന കലാപങ്ങള്‍ ആകസ്മികമായി ഉണ്ടായതല്ല. സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളെല്ലാം ഒരേ രീതിയിലായിരുന്നു. രണ്ടു ലക്ഷത്തോളം കുടുംബങ്ങള്‍ അവിടെ ഭവനരഹിതരായി. ഇവരെ പുനരധിവസിപ്പിക്കാന്‍ ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ല. ഗുജറാത്തിലെ പലഗ്രാമങ്ങളിലും മുസ്‌ലിംകള്‍ക്കു പ്രവേശനമില്ല എന്ന ബോര്‍ഡ് ഇപ്പോഴും കാണാം. 500 സൂഫി കേന്ദ്രങ്ങളാണ് അവിടെ തകര്‍ക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു.ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ. ചന്ദ്രന്‍ അധ്യക്ഷനായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. കെ.എന്‍ ഗണേഷ്, എളമരം കരീം, കെ.ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."