വികസന ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികള്‍ ജനതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ സുലൈഖ അധ്യക്ഷയായി. ഉണ്ണിക്കൃഷ്ണന്‍, മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍ കെ.വി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുഗതന്‍ ഇ.വി, അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പിന്നിട്ട 100 ദിനങ്ങളില്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കാഞ്ഞങ്ങാട് ടൗണ്‍ 33 കെ വി ലൈന്‍ ഉദ്ഘാടനം, പരപ്പ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളില്‍ അനുവദിച്ച ക്ഷീരവികസന ഓഫിസുകളുടെ ഉദ്ഘാടനം, മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന തെരുവ് നായ വന്ധ്യംകരണ പരിപാടി, വനംവകുപ്പിന്റെ പരപ്പയിലെ പ്രകൃതി പഠന കേന്ദ്രം, ഓണക്കാല വിപണിയില്‍ സപ്ലൈകോ നടത്തിയ ഇടപെടലുകള്‍, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് നവീകരണം, നീലേശ്വരം ആഴ്ച ചന്ത, ചെറുവത്തൂര്‍ ഹൈടെക് ബസ്സ്റ്റാന്‍ഡ് എന്നിവയുടെ ഉദ്ഘാടനം, കലക്ടറേറ്റില്‍ സര്‍വെ വകുപ്പിന്റെ ഡിജിറ്റലൈസേഷന്‍ സെന്റര്‍ ഉദ്ഘാടനം തുടങ്ങിയവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വികസന ഫോട്ടോ പ്രദര്‍ശനം നടത്തും.ശരിയായ തുടക്കം ശരിയായ ലക്ഷ്യം എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."