സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ നികത്തണം: സി. ഐ.ടി.യു
കാസര്‍കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും നിരവധി തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തണമെന്ന് സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. നിര്‍ദിഷ്ട മലയോര ഹൈവേയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനമായി കെ.എസ്.ആര്.ടി.സി ഡിപ്പോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തില്‍ പ്രകടനം നടപൊതുസമ്മേളനം അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.കെ ബാലകൃഷ്ണന് അധ്യക്ഷനായി.അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം യമുന കാര്‍വാര്‍, സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്, ടി.കെ രാജന് എന്നിവര്‍ സംസാരിച്ചു. കെ.ബാലകൃഷ്ണന് (പ്രസിഡന്റ്)ടി.കെ രാജന് (ജനറല്‍ സെക്രട്ടറി) യു.തമ്പാന് നായര്‍ (ട്രഷറര്‍). പി.അപ്പുക്കുട്ടന്, മുനമ്പത്ത് ഗോവിന്ദന്, ബേബിഷെട്ടി, എം.അമ്പൂഞ്ഞി, ഡി.വി അമ്പാടി, കെ.നാരായണന് (വൈസ് പ്രസിഡന്റ്), എം.രാജഗോപാലന്‍ എം.എല്‍.എ, വി.വി പ്രസന്നകുമാരി, കെ.ഭാസ്കരന്, പി.ശാന്തകുമാരി, പി.മണിമോഹന്‍, എം.രാമന്, കാറ്റാടി കുമാരന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."