പൊസോട്ട് ഉറൂസ്: ജനങ്ങള്‍ വഞ്ചിതരാകരുത്
മഞ്ചേശ്വരം: പൊസോട്ട് നടക്കുന്ന മഖാം ഉറൂസ് യഥാര്‍ഥ പൊസോട്ട് മഖാം ഉറൂസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പൊസോട്ട് മുഹ്‌യദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പഴമക്കാരില്‍ നിന്നും കേട്ടതനുസരിച്ച് ഏകദേശം മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള മഹല്ല് ജമാഅത്താണ് പൊസോട്ട് മുഹ്‌യദ്ധീന്‍ ജമാഅത്ത് പള്ളി.
ഇവിടെ സ്ഥിതി ചെയ്യുന്ന സയ്യിദ് ഫഖീര്‍ സാഹിബ് വലിയുല്ലാഹി മഖാം 200 വര്‍ഷത്തോളം പഴക്കമുണ്ട്. സി.എം.വലിയുല്ലാഹി,കക്കിടിപ്പുറം ശൈഖ്,ചാപ്പനങ്ങാടി ഉസ്താദ്,ശംസുല്‍ ഉലമാ തുടങ്ങി പ്രമുഖ മതപണ്ഡിതരും ശൈഖുമാരും ഐക്യമായി അംഗീകരിച്ച മഖാമാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. തൊണ്ണൂറു വര്‍ഷത്തോളമായി ഈ പള്ളിയില്‍ ദര്‍സ് നടന്നു വരുന്നുണ്ട്. സയ്യിദ് സൈദുല്‍ ആബിദീന്‍ ജിഫ്രി പൊസോട്ട് തങ്ങളാണ് ഇവിടെ നിലവില്‍ മുദരിസായിട്ടുള്ളത്.നാല്‍പ്പതില്‍ അധികം മുതഅല്ലിമീങ്ങള്‍ ഇവിടെ ദര്‍സ് പഠനം നടത്തുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം മരിച്ച ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഇവിടെ മുദരിസായിരുന്നു. എന്നാല്‍ കനിലയുടെ അടുത്ത് മുഹ്‌യദ്ധീന്‍ ജമാഅത്തിന് സമാന്തരമായി പള്ളിയും ജമാഅത്തും സ്ഥാപിച്ചു. ഇപ്പോള്‍ പൊസോട്ട് ഉറൂസെന്ന പേരില്‍ സമാന്തര ഉറൂസ് നടത്തുകയാണെന്നും ഇതില്‍ പൊതു ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുഹ്‌യദ്ധീന്‍ ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."