പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് വര്‍ധിപ്പിച്ച സഹായധനം പ്രാബല്യത്തിലായില്ല
ഇരിക്കൂര്‍: ഇന്ദിര ആവാസ് യോജന ഭവന പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കു വര്‍ധിപ്പിച്ച തുക ഇതുവരെ പ്രാബല്യത്തിലായില്ല. തുക അനുവദിക്കുന്നതിനെപ്പറ്റി പട്ടികജാതി, പട്ടികവര്‍ഗ വികസനവകുപ്പും ഗ്രാമ വികസന വകുപ്പും തീരുമാനത്തിലെത്താത്തതാണു തടസ്സമെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു ഐ.എ.വൈ പദ്ധതിക്കും വര്‍ധന ബാധകമാക്കി തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കിയത്.
പട്ടിക ജാതി, വര്‍ഗ ഗുണഭോക്താക്കള്‍ക്കു ഭവന നിര്‍മാണത്തിനു നല്‍കിയിരുന്ന സഹായധനം സംസ്ഥാന സര്‍ക്കാര്‍ മൂന്നുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണു ഐ.എ.വൈ പദ്ധതിക്കും വര്‍ധന ബാധകമാക്കി തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കിയത്.
ഉത്തരവു പ്രകാരം പട്ടികജാതി വിഭാഗത്തിന് ഒരു ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് അന്‍പതിനായിരം രൂപയും അധികമായി ലഭിക്കണം.
വര്‍ധിപ്പിച്ച തുക പട്ടികജാതി വകുപ്പും പട്ടികവര്‍ഗ വകുപ്പും വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പദ്ധതിക്കു കീഴില്‍ പണി നടത്തിയവര്‍ പണം കിട്ടാതെ ഇപ്പോള്‍ വലയുകയാണ്. ഭവന നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം വീടു നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കുന്നതു പതിവായ സാഹചര്യത്തിലാണു സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്.
വര്‍ധിപ്പിച്ച പണം ഗ്രാമവികസന വകുപ്പുതന്നെ നല്‍കണമെന്ന കത്താണു പട്ടികജാതി വികസന വകുപ്പ് നേരത്തേ നല്‍കിയത്.
ഇക്കാര്യത്തില്‍ ഗ്രാമവികസനവകുപ്പ് അന്തിമ തീരുമാനം ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകള്‍ക്ക് നല്‍കിയിട്ടുമില്ല.
ഇതോടെയാണു വര്‍ധിപ്പിച്ച തുക അനുവദിക്കാന്‍ നടപടിയില്ലാതെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."