വയോജന ആരോഗ്യ പാര്‍ക്കുകള്‍ക്ക് ഒരു കോടി
കണ്ണൂര്‍: ജില്ലയിലെ എല്ലാ പകല്‍ വീടുകളും വൃദ്ധസദനങ്ങളും വയോജന ആരോഗ്യ സംരക്ഷണ പാര്‍ക്കുകളാക്കി മാറ്റാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലുമുള്ള പകല്‍ വീടുകളും മറ്റിടങ്ങളിലുള്ള വൃദ്ധസദനങ്ങളും മറ്റുമാണ് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി വികസിപ്പിക്കുക. ഇതിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തിയതായി പ്രസിഡന്റ് കെ.വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ വയോജന വാര്‍ഡുകള്‍ ആധുനികവല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി 30ന് ജില്ലാതല വയോജന പ്രതിനിധി സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 11ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍, ടി.ടി റംല, പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."