HOME
DETAILS

നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തമ്മിലടിച്ചു

  
backup
September 20 2016 | 22:09 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95



പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പയ്യന്നൂര്‍ കോ.ഓപറേറ്റിവ് ബാങ്കിലെ ഉദ്യോഗസ്ഥ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തമ്മിലടിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. നിയമനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു മുതല്‍ ടൗണ്‍ ബാങ്കിനു മുന്നില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ മറുഭാഗം ഇതു ചോദ്യം ചെയ്തതാണു വാക്കേറ്റത്തിനും തമ്മിലടിക്കും കാരണമായത്. പയ്യന്നൂര്‍ ടൗണ്‍ ബാങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്കു നിയമനം നടത്തുന്നതിനായി ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നു. എന്നാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞു കൊണ്ട് കോഴ വാങ്ങി സ്വന്തക്കാരെയും ബന്ധുക്കളെയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അനധികൃത നിയമനം നല്‍കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് രജീഷ് കണ്ണോത്തിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് ജില്ലാ രജിസ്ട്രാര്‍ക്കും കെ.പി.സി.സിക്കും പരാതി നല്‍കിയിരുന്നു. ഇന്നലെ പരാതി സംബന്ധിച്ച് അസി. രജിസ്ട്രാര്‍ക്കു മുന്നില്‍ തെളിവെടുപ്പും നടന്നു.
ഇതിനു ശേഷം ബാങ്ക് ഭരണസമിതിക്കു നിയമനവുമായി മുന്നോട്ടു പോകാന്‍ ജില്ലാ സഹകരണ രജിസ്ട്രാര്‍ അനുമതി നല്‍കിയതായി അറിയുന്നു. ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ബാങ്കിനു മുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുവാന്‍ തീരുമാനിച്ചത്. സംഭവമറിഞ്ഞു കൂടുതല്‍ നേതാക്കള്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago