ജലസംരക്ഷണ ശില്‍പശാലയും ഫോട്ടോ പ്രദര്‍ശനവും
കണ്ണൂര്‍: മന്ത്രിസഭയുടെ 100 ദിന ആഘോഷ പരിപാടികളുടെ ഭാഗമായി 24, 25 തിയതികളില്‍ കണ്ണൂര്‍ ഗവ. മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലസംരക്ഷണ ശില്‍പശാല, ഫോട്ടോ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, സൗജന്യ വൃക്കരോഗ പരിശോധനാ ക്യാംപ് എന്നിവ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികള്‍ 24ന് രാവിലെ 9.30ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. 11ന് ജലസംരക്ഷണ ശില്‍പശാല മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്യും. വൃക്കരോഗ പരിശോധനാ ക്യാംപ് ഉച്ചയ്ക്ക് രണ്ടിന് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ആഘോഷപരിപാടികളുടെ ഭാഗമായി 25ന് രാവിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരവും ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരവും നടക്കും. 23നു മുമ്പായി 0497 2700231 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."