ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യന്ത്രങ്ങളുടെ ഉദ്ഘാടനം 24ന്
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച അഞ്ച് ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം 24ന് ഉച്ചക്ക് 2.30ന് പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാകും. ഡയാലിസിസ് അധിക ഷിഫ്റ്റിന്റെ തുടക്കം കുറിക്കല്‍ മേയര്‍ ഇ.പി ലത നിര്‍വഹിക്കും. കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയാകും. പി.കെ ശ്രീമതി എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഡയാലിസിസ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ഇതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ യന്ത്രങ്ങളുടെ എണ്ണം 17 ആയി. രണ്ട് ഷിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നത് നാലായും വര്‍ധിച്ചു. ദിവസം 125 രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുളള സൗകര്യം സെന്ററിലുണ്ടാകും. സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖേന നാല് ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ നിയമിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം പരിഗണിച്ച് ജില്ലാ ആശുപത്രിയില്‍ ഡലായിലിസിസ് കോംപ്ലക്‌സ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുകയാണ്. ഉദാരമനസ്‌കരായ എല്ലാവരുടെയും സഹായം സ്‌നേഹജ്യോതി സൊസൈറ്റിക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൊസൈറ്റിയുടെ 42632200000361 എന്ന സിന്‍ഡിക്കേറ്റ് ബാങ്ക് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് (ഐ.എഫ്.എസ്.സി കോഡ്-എസ്.വൈ.ബി 004200) അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. ജില്ലാ പഞ്ചായത്തിലെ സൊസൈറ്റി ഓഫിസില്‍ നേരിട്ടും സംഭാവന സ്വീകരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, കെ.പി ജയബാലന്‍, ടി.ടി റംല, ഡോ. മനോജ്, ഡോ. പി.പി പ്രീത, ഷീബ, കെ.വി ഗോവിന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."