ബാരാപോള്‍ മൂന്നു മാസത്തിനുള്ളില്‍ ജനറേറ്റര്‍ തകരാര്‍ പരിഹരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം
ഇരിട്ടി: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിര്‍മിച്ച ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇനിയും ഇത്തരം പദ്ധതികള്‍ ആരംഭിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടു വരണമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ മുന്‍ മന്ത്രി സി ദിവാകരന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും പഠിക്കാന്‍ നിയോഗിച്ച നിയമസഭാ സമിതി ബാരാപോള്‍ വൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ (15 മെഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കരാറുകാരായ കിര്‍ലോസ്‌കര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കനാലിനു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണെന്നും ബാരാപോളിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ണ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈദ്യുത ബോര്‍ഡിനുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമ നടപടി ആലോചിക്കുമെന്ന് സമിതി അംഗം രാജു അബ്രഹാം എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.എ അഹമദ് കബീര്‍, എം.എം മണി, പി.ടി.എ റഹീം, പി ഉണ്ണി, സി കൃഷ്ണന്‍, അഡ്വ.സണ്ണി ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരായ ബോര്‍ഡ് ജനറേഷന്‍ അംഗം എസ് രാജീവ്, ചീഫ് എന്‍ജിനിയര്‍ സിവില്‍ ടി സുചിത്ര, സുജാത ഗോപാലന്‍, ബി ഈശ്വര്‍, ജോര്‍ജ് തോമസ്, ജി അനി, രഞ്ചിത്ത് കുമാര്‍ ഒപ്പമുണ്ടായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."