കാഴ്ചയില്ലാത്തവര്‍ക്ക് വിരുന്നൊരുക്കി 'തപാല്‍പ്പെട്ടി'യുടെ ഓണാഘോഷം
അരീക്കോട്: കാഴ്ചയില്ലാത്തവര്‍ക്ക് ആശ്വാസമായി തപാല്‍പ്പെട്ടിയുടെ ഓണാഘോഷം. എല്ലാ ജില്ലകളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ് കൂട്ടായ്മയായ 'തപാല്‍പ്പെട്ടി' പ്രവര്‍ത്തകരാണ് കുനിയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിലെത്തി ഓണാഘോഷം സംഘടിപ്പിച്ചത്.
പതിനൊന്ന് പേരടങ്ങുന്ന അഡ്മിന്‍ പാനലിനു കീഴിലാണു 111 അംഗങ്ങളുള്ള തപാല്‍പ്പെട്ടി വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പതിന് അഗതി മന്ദിരത്തിലെത്തിയ പ്രവര്‍ത്തകര്‍ വൈകിട്ട് നാലു വരെ കാഴ്ചയില്ലാത്തവര്‍ക്കൊപ്പം സഹവസിച്ചു.
ഓണപ്പുടവ നല്‍കിയും സദ്യവിളമ്പിയും അകക്കണ്ണില്‍ ജീവിതം നയിക്കുന്ന അന്‍പതോളം ആളുകള്‍ക്ക് പ്രവര്‍ത്തകര്‍ ആശ്വാസമേകി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായ വിതരണം, പുസ്തകം, വസ്ത്രം എന്നിവ എത്തിച്ചു കൊടുക്കുന്നതിലൂടെ പ്രശസ്തരായ തപാല്‍പ്പെട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയ വഴിയാണു അഗതിമന്ദിരത്തെക്കുറിച്ച് അറിഞ്ഞത്.
മൂന്നുവര്‍ഷം മുമ്പ് തുടക്കം കുറിച്ച കൂട്ടായ്മക്ക് ലതീഷ് കണ്ണൂര്‍, ശ്രീനാഥ്, ശരത്ത് കോഴിക്കോട്, മഹത് തൃശൂര്‍, ബബിന കോഴിക്കോട്, ലിബിന, മുഹസിന,സൂരജ്, അഭിലാഷ് കണ്ണൂര്‍, ജീവ, സുരേന്ദ്രദാസ് ആനക്കര, സുരേഷ് കോഴിക്കോട്, അര്‍ജുന്‍, ലുബിന, പ്രജിഷ കണ്ണൂര്‍ എന്നിവരാണു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."