HOME
DETAILS
MAL
തിരുവാലിയില്‍ 'നെല്‍പൊലിക' പദ്ധതിക്ക് തുടക്കം
backup
September 20 2016 | 23:09 PM
വണ്ടൂര്‍: ഉല്പാദന ചിലവും ആളെ കിട്ടാത്തതുമായ സാഹചര്യങ്ങള്‍ കാരണം പാടങ്ങള്‍ വെറുതെയാകുന്നത് ഒഴിവാക്കാനും നെല്‍കൃഷിയെ സംരക്ഷിക്കാനും തിരുവാലി കൃഷിഭവന്റെ കീഴില്‍ 'നെല്‍പൊലിക'പദ്ധതിക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി തിരുവാലി തോടായത്തെ ഒന്നര ഏക്കര്‍ വയലില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഞാറുനട്ടു. വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ.്എസ് യൂനിറ്റ്, തിരുവാലി കൃഷി ഓഫീസര്‍ പി.എം മെഹറുന്നീസ എന്നിവരുടെ ആഭിമുഖ്യത്തിലാണ് കൃഷിപദ്ധതിക്ക് തുടക്കം കുറിച്ചത്.
വണ്ടൂര്‍ ഓട്ടണ്‍ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികളും നെല്‍കൃഷിയിറക്കാന്‍ എത്തിയിരുന്നു.
മുന്‍പ് പാഡി ചലഞ്ച്, വയല്‍ ഒരുപാഠ പുസ്തകം എന്നീ പദ്ധതികള്‍ നടത്തിയിരുന്നു. തിരുവാലി പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."