കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ
വണ്ടൂര്‍:പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുലത്തീഫിനെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസിനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ലത്തീഫിന്റെ വീട്ടിലെത്തിയ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്രയുടെ നേതൃത്വത്തിലുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചു.
പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊലിസിനാണെന്നും കുടുംബത്തിന് 25 ലക്ഷം രൂപയില്‍ കുറയാത്ത തുകയും വീടും നിര്‍മിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറിമാരായ കൃഷ്ണന് എരഞ്ഞിക്കല്‍, ബാബുമണി കരുവാരകുണ്ട്, ജില്ലാ സമിതിയംഗം ഉസ്മാന് കരുളായി, മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, അബുദുള്ഹക്കീം, നജീബ് കോട്ടാല, പി.സക്കീര്‍, കെ.ടി ഷാജി, കെ.ആരിഫ, റംല ഉബൈദ് എന്നിവരടങ്ങിയ സംഘമാണു വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."