HOME
DETAILS
MAL
ചീര്‍പ്പിങ്ങല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന് വൈദ്യുതിക്കാലിന്റെ 'പാര'!
backup
September 20 2016 | 23:09 PM
തിരൂരങ്ങാടി: ചീര്‍പ്പിങ്ങല്‍ നിര്‍മിക്കുന്ന പുതിയ പാലത്തിലെ അപ്രോച്ച് റോഡിന്റെ വികസനത്തിന് വൈദ്യുതിക്കാല്‍ തടസമാകുന്നു. പുതിയ പാലത്തിനോടനുബന്ധിച്ചു പുഴയുടെ ഇരുകരകളിലും നിര്‍മിക്കുന്ന അപ്രോച്ച് റോഡ് വീതികൂട്ടി നവീകരിക്കുകയും പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്യുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്ന വേളയിലാണ് റോഡിന് നടുവിലായി നാലു വൈദ്യുതിത്തൂണുകള്‍ വഴിമുടക്കി
നില്‍ക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച് ആറു മാസംമുന്‍പു തുറന്നുനല്കാനിരുന്ന പാലത്തിന്റെ പ്രവൃത്തി ഒച്ചിന്റെ വേഗതയിലാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
ഇതിനിടെയാണ് വൈദ്യുതിത്തൂണുകളും വിഘാതമായി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."