ഭൂവുടമകള്‍ക്കു രണ്ടാംഘട്ടത്തില്‍ അനുവദിച്ച തുക ഉടനെ നല്‍കും: എം.എല്‍.എ
പുത്തനത്താണി: കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതിനായി രണ്ടാംഘട്ടത്തില്‍ അനുവദിച്ച പത്തു കോടി രൂപ അടിയന്തിരമായി ഭൂവുടമകള്‍ക്കു നല്‍കണമെന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായി കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. സര്‍ക്കാര്‍ അനുവദിച്ച ഈ തുക ഭൂവുടമകള്‍ക്കു ലഭ്യമാക്കുന്നതിന് എം.എല്‍.എയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നടപടികള്‍ വേഗത്തിലാകുന്നത്.
ബൈപാസിന്റെ വികസനത്തിനു ബ്ലോക്ക് തിരിച്ച് അവാര്‍ഡ് പാസാക്കി ഭൂമിയേറ്റെടുത്തതിനാല്‍ ബാക്കിയുള്ള ഭൂമിയുടെ അവാര്‍ഡ് പുതിയ നിയമപ്രകാരം അടിസ്ഥാന വില നിജപ്പെടുത്തി ബ്ലോക്കുകളായി അവാര്‍ഡ് പാസാക്കാവുന്നതാണെന്നും വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടഭൂമി ബ്ലോക്കു തിരിച്ച് അവാര്‍ഡ് പാസാക്കി കൈവശം ഏറ്റെടുത്തിട്ടുള്ളതിനാല്‍ നടപടി കാലഹരണപ്പെട്ടതായി കണക്കാക്കാന്‍ കഴിയുകയില്ലെന്നുമുള്ള വിവരമാണ് ജില്ലാ കലക്ടറെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."