വൃക്ക തകരാറിലായ സജീവിനെ ആത്മ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു
വഴിക്കടവ്: അളയ്ക്കല്‍ ആദിവാസി കോളനിയില്‍ വൃക്ക തകരാറിലായി ദുരിതത്തില്‍ കഴിയുന്ന ആദിവാസി യുവാവ് സജീവി(23)നെ ആത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ പൊലിസിന്റെയും റെസ്ക്യൂ ഫോഴ്സിന്റെയും സഹായത്തോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലു വര്‍ഷം മുമ്പു വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ പാറയുടെ മുകളില്‍ നിന്നും വീണു സജീവനു ഗുരുതര പരുക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയ്ക്കു നിര്‍ദേശിച്ചെങ്കിലും കൂടെ നില്ക്കാന് ആരും ഇല്ലാത്തതിനാല്‍ തിരികെ പോരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോളനിയിലെത്തിയ ആത്മ പ്രവര്‍ത്തകരാണു സുരേഷിന്റെ ദുരവസ്ഥ കണ്ട് ആശുപത്രിയിലെത്തിച്ചത്.
അളയ്ക്കല്‍ കോളനിയില്‍ ആംബുലന്‍സുമായി എത്തിയാണു പ്രവര്‍ത്തകര്‍ സജീവിനെ ആശുപത്രിയിലെത്തിച്ചത്.
സജീവിന്റെ ചികില്‍സയുടെ എല്ലാ ചെലവും ആത്മപ്രവര്ത്തകര് ഏറ്റെടുക്കുമെന്നു ഭാരവാഹികളായ ജാഫര്‍ കൊണ്ടോട്ടി, ഷബീര്‍ ലുലു, നിസാര്‍ യാക്കിപറമ്പന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."