അട്ടപ്പാടി ശിശുമരണം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല; ഡി സി സി
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ വിമര്‍ശനമുയര്‍ത്തിയ ഇടത് മുന്നണി അധികാരം കൈയ്യാളുമ്പോള്‍ ശിശുമരണം സാര്‍വത്രികമായിട്ടും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിവന്ന ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും ഇടത് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.അട്ടപ്പാടി മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്ന ചിറ്റൂര്‍ ഡാം നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒക്‌ടോബര്‍ ഒന്നിന് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന യു ഡി എഫ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സി വി ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എം. പി വി. എസ്. വിജയരാഘവന്‍, കെ. എ. ചന്ദ്രന്‍, മുന്‍ എം. എല്‍. എ. സി. പി. മുഹമ്മദ്, സി. ചന്ദ്രന്‍, പി. ജെ പൗലോസ്, വിജയന്‍ പൂക്കാടന്‍, ശാന്താജയറാം, പി. വി. രാജേഷ്, എ. സുമേഷ്, എം. ആര്‍. രാമദാസ്, വി. രാമചന്ദ്രന്‍, കെ. ഗോപിനാഥന്‍, ടി. പി. ഷാജി, സി. ടി. സെയ്തലവി, അഗളി ബ്ലോക്ക് പ്രസിഡന്റ് കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ. കെ. രാജേശ്വരി സ്വാഗതവും ഓമന ഉണ്ണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."