മുസ്ലിം ലീഗ് അടിത്തറ കൂടുതല്‍ ഭദ്രമാക്കണം; കെ.എസ്.ഹംസ
പട്ടാമ്പി: മുസ്‌ലിംലീഗ് അടിത്തറ കൂടുതല്‍ ഭദ്രമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള മാര്‍ഗമായി മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉപയോഗിക്കണം. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം ലീഗ് നിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതാണെന്നും ഇത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഹംസ പറഞ്ഞു.
മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് പട്ടാമ്പി സി.എച്ച് സൗധത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രത്യേകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുഭരണം പൂര്‍ണ പരാജയമാണ്. അധികാരത്തിലെത്തിയെങ്കിലും ലഭിച്ച വോട്ടുകളില്‍ ഇരുമുന്നണികള്‍ക്കും കുറവ് സംഭവിച്ചിട്ടുണ്ട്. വര്‍ഗീയ ചേരിയാണ് നില മെച്ചപ്പെടുത്തിയത്. ഇതില്‍ മതേതരകക്ഷികള്‍ ആശങ്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സിപിഎം സത്യം മറച്ചുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ പരാജയം കണ്ടില്ലെന്ന് നടിക്കുകയാണ്. അവര്‍ പ്രകോപനത്തിന് ശ്രമിക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ വൈകാരിത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
മതേതരക്ഷികള്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് സിപിഎമ്മിന്റേത്. ഇത് ആപത്കരമാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ഇടത് നയങ്ങള്‍ ആപത്കരമാണെന്നുള്ള വിലയിരുത്തലാണ് മതേതരക്ഷികള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡണ്ട് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സി.എ.എം.എ. കരീം, മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ മരക്കാര്‍ മാരായമംഗലം, സി.കെ. അബ്ദുള്ള, എന്‍.പി. മരക്കാര്‍, കെ.ടി.എ. ജബ്ബാര്‍, പി.ടി. മുഹമ്മദ്, വി. ഹുസൈന്‍കുട്ടി, കെ. അബ്ദുല്‍കരീം, കെ.പി. വാപ്പുട്ടി, വി. അബൂബക്കര്‍ ഹാജി, പി.എ. റസാഖ്, കെ.എ. ഹമീദ്, കെ.പി.എ. റസാഖ്, കെ.എസ്. അലി അക്ബര്‍, അഡ്വ. മുഹമ്മദലി, സി.എ. സാജിത് സംസാരിച്ചു.
എ.കെ. മുഹമ്മദ്കുട്ടി, എ.പി.അബൂ, എം.എം. ഹസ്സന്‍കുട്ടി, കെ.ടി. കുഞ്ഞുഹാജി, എ.കെ.എം. അബ്ദുറഹിമാന്‍, കെ.എം. മുജീബദ്ദീന്‍, ഹുസൈന്‍ കണ്ടേങ്കാവ്, എം.ടി. മുഹമ്മദലി, എം. മൊയ്തീന്‍കുട്ടി, വി.എം. അബു ഹാജി, ടി.പി. ഉസ്മാന്‍, കെ.എ. റഷീദ്, എം.ടി. ഇബ്രാഹിം ഹാജി, അഡ്വ. എ.എ. ജമാല്‍, കെ.വി.എ. ജബ്ബാര്‍, എ.കെ.എ. ജസീല്‍, പി.മുഹമ്മദ് സൈഫുദ്ദീന്‍, പി.കെ. മുരളീധരന്‍, കെ.എം. കുഞ്ഞിമുഹമ്മദ്, ഇസ്മയില്‍ വിളയൂര്‍, സി. അബ്ദുസ്സലാം, എം. സൈതലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."