മഴമറകള്ക്ക് പ്ലാന്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണം കര്‍ഷക സംഘം
ചാവക്കാട്: ജൈവ പച്ചക്കറിക്കൃഷിക്കായി നിര്‍മിച്ച മഴമറകള്ക്ക് സര്‍ക്കാര്‍ ആനുകൂല്യം അപേക്ഷിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനാധികൃതര്‍ പ്ലാന്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്ന് കര്‍ഷക സംഘം ഈസ്റ്റ് മുന്‍സിപ്പല്‍ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ചാവക്കാട് ഗവ.റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വാറണാട്ട് വേണു പതാക ഉയര്‍ത്തി. പ്രസിഡന്റ് സി.കെ തോമസ് അധ്യക്ഷനായി. എം.ബി രാജ ലക്ഷ്മി, രക്ത സാക്ഷി പ്രമേയവും കെ.ആര് ഗോപി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നഗരസഭാ ചെയര്മാന് എന്‍.കെ അക്ബര്‍, സി.ഐ.ടി.യു ചാവക്കാട് ഏരിയാ കമ്മിറ്റിയംഗം എ.എച്ച് അക്ബര്‍, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എം.ആര് രാധാകൃഷ്ണന്, പി.എസ് അശോകന്, പി.വി സുരേഷ് കുമാര്‍, എന്‍.എസ് രാജഗോപാല്‍, കെ.ആര് മോഹനന്, ആന്റണി ചിറ്റിലപ്പിള്ളി, സി.ജി ജോയി, കൗണ്‍സിലര്‍ ബുഷറ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കെ.ആര് ഗോപി സ്വാഗതവും ബിജി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.എല്‍ തോമസ് (പ്രസി), വി.വി ഷരീഫ് ഓവുങ്ങല്‍ (സെക്രട്ടറി), കെ.ആര് ഗോപി (ട്രഷറര്‍) എന്നിവരേയും നിര്‍വാഹണ സമിതിയംഗങ്ങളായി ആര് അബു, ഹൈമണ്, സുഗതന് കാഞ്ഞിരപ്പറമ്പില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."