സൗമ്യ വധക്കേസ് വിധി: പ്രതിഷേധ കവിതയെഴുതി 70 കാരി
ചെറുതുരുത്തി: സൗമ്യ വധക്കേസില്‍ സുപ്രിംകോടതി വിധിക്കെതിരെ കവിതയെഴുതി പ്രതിഷേധിച്ച് വയോധിക. സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പാട്ടുകളെഴുതി ആലപിച്ച് പ്രചാരണ രംഗത്ത് സജീവമാവുകയും ചെയ്യുന്ന പൈങ്കുളം മുല്ലയ്ക്കപറമ്പില്‍ റുക്കിയ (70) യാണ് വിധിയില്‍ നിരാശ രേഖപ്പെടുത്തി കവിതയെഴുതി ആലപിച്ച് പ്രതിഷേധിക്കുന്നത്.
ഒരു അമ്മയുടെ വിലാപം എന്നാണ് കവിതയുടെ പേര്. സൗമ്യ അതിക്രൂരമായി പീഢനത്തിനിരയായതും അതിദാരുണമായി കൊല്ലപ്പെട്ടതുമൊക്കെ റുക്കിയയുടെ കവിതയിലെ ഇതിവൃത്തങ്ങളാണ്. കോട്ടയത്താണ് ജനിച്ച് വളര്‍ന്നതെങ്കിലും വിവാഹിതയായി ചെറുതുരുത്തിയിലെത്തുകയായിരുന്നു.
രണ്ടാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. അതു കൊണ്ടു തന്നെ എഴുതാനൊന്നും അത്ര വശമില്ല. സഹായികള്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുന്നതാണ് രീതി. ഭര്‍ത്താവിന്റെ മരണത്തോടെ വീട്ടില്‍ ഒറ്റക്കായി.
തെരഞ്ഞെടുപ്പ് കാലത്താണ് റുക്കിയ താത്ത വലിയ താരമാവുക. നിരവധി പ്രമുഖര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തെരഞ്ഞെടുപ്പ് കാലത്ത് കവിതകള്‍ ആലപിച്ചിട്ടുണ്ട്.
റുക്കിയയുടെ ഒരു അമ്മയുടെ വിലാപം എന്ന കവിതയും വലിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. ഗോവിന്ദചാമിക്ക് തൂക്ക് കയര്‍ നല്‍കണമെന്ന പതിനായിരകണക്കിന് അമ്മമാരുടെ പ്രതിഷേധമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നും റുക്കിയ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."