മഹാകവി കുമാരനാശാന്‍ സ്മാരക ജലോത്സവം; കാട്ടില്‍ തെക്കതില്‍ ചുണ്ടന്‍ ജേതാവ്
ഹരിപ്പാട്: പല്ലനയാറ്റില്‍ നടന്ന 41 ാമത് മഹാകവി കുമാരനാശാന്‍ സ്മാരക ജലോത്സവത്തില്‍ കാട്ടില്‍ തെക്കതില്‍ ചുണ്ടന്‍ ജേതാവായി. സനീഷ് കരുനാഗപ്പള്ളി ക്യാപ്റ്റനായിരുന്ന ദേവസ്ചുണ്ടനെ തുഴപ്പാടിന് പിന്നിലാക്കിയാണ് ബിജോയ് ക്യാപ്റ്റനായ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ശബരീഷ് ഗോപാലന്‍ സ്മാരക സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത്.
ചുണ്ടന്‍ വളളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ സുരേന്ദ്രന്‍ ക്യാപ്റ്റനായ ആനാരി ഒന്നും, സൈമണ്‍ എബ്രഹാം ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകന്‍ രണ്ടും സ്ഥാനം നേടി. തെക്കനോടി വളളങ്ങളുടെ എ ഗ്രേഡ് മത്സരത്തില്‍ ചെല്ലിക്കാടന്‍, കാട്ടില്‍ തെക്ക് എന്നീ വളളങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥനങ്ങള്‍ നേടി. തെക്കന്‍വളളങ്ങളുടെ ബി ഗ്രേഡ് മത്സരത്തില്‍ സാരഥി ജേതാവായി. ദേവസിനാണ് രണ്ടാം സ്ഥാനം.
കാട്ടില്‍ തെക്കതില്‍ മൂന്നും സ്ഥാനം നേടി. ഫൈബര്‍ ചുണ്ടനുകളുടെ മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍ മഹാദേവികാടും, രണ്ടാം ഹീറ്റ്‌സില്‍ തത്വമസിയും ഒറ്റയ്ക്ക് തുഴഞ്ഞു. ചെറുവള്ളങ്ങളില്‍ ശരവണ ഒന്നും ആര്‍.വി.എം രണ്ടാം സ്ഥാനവും നേടി.
ആശാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജലോത്സവത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ജലഘോഷയാത്ര, മാസ്ഡ്രില്‍ എന്നിവ നടന്നു. മാസ്ഡ്രില്ലിന് എസ്.ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. വളളംകളി സി.പി നാരായണന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അമ്മിണി ടീച്ചര്‍ അദ്ധ്യക്ഷയായി. എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പവലിയന്റെ സമര്‍പ്പണം കെ.സി വേണുഗോപാല്‍ എം.പി നിര്‍വ്വഹിച്ചു.
ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷനായി. ജി.ഷാജി, ഒ.എം ഷെരീഫ്, എ.കെ രാജന്‍, സി.എച്ച് സാലി, മൈമൂനത്ത്, എസ്.സുരേഷ് കുമാര്‍, ഹാരിസ് അണ്ടോളില്‍, യു.ദിലീപ്, സോള്‍.സി.തൃക്കുന്നപ്പുഴ, കെ.രാജേന്ദ്രന്‍, വി.മദനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."