പള്ളിത്തോട്ടില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ അനുവദിക്കണം
തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പളളിത്തോട് ചാപ്പക്കടവില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
നൂറുക്കണക്കിന് വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചാപ്പക്കടവില്‍ എല്ലാ വര്‍ഷവും കടല്‍ക്ഷോഭത്തില്‍ ഏക്കറുക്കണക്കിന് കരഭൂമിയാണ് കടലെടുക്കുന്നത്. ഇതു മൂലം വളളങ്ങള്‍ കടലിലിറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
ചാപ്പക്കടവ് തീരം സംരക്ഷിക്കാന്‍ ആറ് വര്‍ഷം മുമ്പ് ഇറിഗേഷന്‍ വകുപ്പ് 36 ലക്ഷം രൂപ മുടക്കി ചാപ്പക്കടവില്‍ വടക്കും തെക്കുംമായി 50 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇരുഭാഗത്തുമായി 35, 15 മീറ്റര്‍ നീളത്തില്‍ മാത്രമേ പുലിമുട്ട് നിര്‍മിച്ചിട്ടുളളൂ. നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ പുലിമുട്ട് കടലിടിച്ച് തകര്‍ന്നിരിക്കുകയാണ്. ഇതുമൂലം മത്സ്യബന്ധന വളളങ്ങള്‍ കയറ്റി വയ്ക്കുവാന്‍പോലും സ്ഥലമില്ലാതായി. കാലവര്‍ഷത്തില്‍ ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുന്നതിനാല്‍ വളളങ്ങള്‍ കടലില്‍ ഇറക്കുവാന്‍ പറ്റാത്ത സ്ഥിതിയാണ്.
ഏത് കാലാവസ്ഥയിലും തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ സൗകര്യപ്രദമായ രീതിയില്‍ ഇവിടെ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മിക്കണമെന്നാണ് തീരദേശവാസികളുടെ പ്രധാന ആവശ്യം.
കൂടാതെ പാതിവഴിയില്‍ നിലച്ച പുലിമുട്ടിന്റെ നിര്‍മാണവും പുനരാരംഭിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."