HOME
DETAILS
MAL
തൃക്കുരട്ടി-വഴിയമ്പലം മാര്‍ക്കറ്റ് റോഡ് ഗതാഗത യോഗ്യമാക്കി
backup
September 21 2016 | 02:09 AM
മാന്നാര്‍: കാലങ്ങളായി മാലിന്യത്താല്‍ മൂടപ്പെട്ട് കിടന്നിരുന്ന തൃക്കുരട്ടി വഴിയമ്പലം മാര്‍ക്കറ്റ് റോഡിന് ശാപമോഷം ലഭിച്ചു. സംസ്ഥാന ശുചിത്വ മിഷനില്‍നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് അര കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മാന്നാര്‍ ടൗണിലെ ഈ റോഡ് സഞ്ചാരയോഗ്യമാക്കിയത്.
രണ്ട് ഭാഗങ്ങളിലും കാട് കയറി കിടന്നിരുന്നതിനാല്‍ ടൗണിലെ മാലിന്യങ്ങള്‍ എല്ലാം തള്ളിയിരുന്നത് ഈ ഭാഗത്തായിരുന്നു. മണ്ണ് മാന്തി ഉപയോഗിച്ച് ഇവിടെ വൃത്തിയാക്കിയപ്പോഴാണ് മാലിന്യങ്ങള്‍ കണ്ടെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."