ദയാവധം നിയമമാക്കാനുള്ള നീക്കം അപകടകരമെന്ന്
ഹരിപ്പാട്: രോഗിയുടെ മക്കള്‍ക്കും കുടുംബത്തിനും ഭാവിയില്‍ ഉണ്ടാകാവുന്ന നഷ്ടംകൂടി പരിഗണിച്ച് ദയാവധം നിയമമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുകയും ആതുരാലയങ്ങള്‍ കൊലക്കളങ്ങളാക്കി മാറ്റുകയും ചെയ്യുമെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നവാസ് എച്ച്. പാനൂര്‍ പറഞ്ഞു.
എസ്.വൈ.എസ് ഹരിപ്പാട് മേഖലാ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് ഫൈസി അധ്യക്ഷതവഹിച്ചു. ജില്ലാ നിരീക്ഷകന് വാഹിദ് മാസ്റ്റര്‍ കായംകുളം മുഖ്യപ്രഭാഷണം നടത്തി.
നിയാസ് മദനി, കെ.കെ.എം. സലീം ഫൈസി, അബ്ദുല്‍ വാഹിദ് മാസ്റ്റര്‍, ഉമ്മര്‍ ആയാംപറമ്പില്‍, ബഷീര്‍ പതിയാങ്കര, സിദ്ദിഖ് മാസ്റ്റര്‍ ഹരിപ്പാട്, നിസാര്‍ വന്ദികപ്പള്ളി, ഉവൈസ് കുഞ്ഞിതയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി മുഹമ്മദ് സ്വാലിഹ് ഫൈസി (പ്രസിഡന്റ്), ഉമ്മര്‍ ആയാംപറമ്പില്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ വാഹിദ് മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."