സര്‍ക്കാരിന്റെ 100 ദിനാഘോഷം: മൊബൈല്‍ എക്സിബിഷന് പര്യടനം തുടങ്ങി
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് വികസന ക്ഷേമ പ്രവര്‍ത്തന രംഗത്ത് കൈവരിച്ച പ്രധാന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന സഞ്ചരിക്കുന്ന പ്രദര്‍ശനം ജില്ലയില്‍ പര്യടനം ആരംഭിച്ചു. മൂന്നാറില്‍ എസ്. രാജേന്ദ്രന്ദ്രന് എം.എല്‍.എ പ്രദര്‍ശന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനും, വിവിധ ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിച്ച് നല്‍കുന്നതിലും, കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ വികസന ക്ഷേമ പ്രവര്‍ത്തന രംഗത്ത് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞതായി എം.എല്‍.എ പറഞ്ഞു. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദരാജ്, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷ
ാജി മാത്യു, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദസ്വാമി, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സിറാണി രാജേന്ദ്രന്, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, അസി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മൂന്നാറില്‍ നിന്നാരംഭിച്ച പ്രദര്‍ശന വാഹനം ആനച്ചാല്‍, കൊന്നത്തടി, കല്ലാര്‍, കമ്പിളിക്കണ്ടം, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."