അംഗീകാരം നേടാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറവ് ചെയ്യും
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016 - 17 വാര്‍ഷിക പദ്ധതിക്ക് സെപ്തംബര്‍ 9 ന് മുമ്പ് ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സമയബന്ധിതമായി പദ്ധതി അംഗീകാരം നേടാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ കുറവ് ചെയ്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
ജില്ലയിലെ ആകെയുള്ള 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 54 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ 2016 - 17 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടി സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കുമളി, മറയൂര്‍, കാന്തല്ലൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ദേവികുളം, അഴുത എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും, തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും, ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികളാണ് ഇനിയും അംഗീകാരം നേടുവാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."