കൂടംകുളം പവര്‍ ഹൈവേപദ്ധതി ഉപേഷിക്കണം
കടുത്തുരുത്തി: കൂടംകുളം പവര്‍ ഹൈവേപദ്ധതി ഉപേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ . വീടും കൃഷിയിടങ്ങളും പരിസ്ഥിതിയേയും നശിപ്പിച്ചു കര്‍ഷകരെ ഇല്ലായ്മയിലേക്കു തളളിവിടുന്ന പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെച്ച് ബദല്‍ പാതയെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇടമണ്‍ മുതല്‍ കൊച്ചി വരെയുളള നിര്‍ദിഷ്ട പവര്‍ ഹൈവേയുടെ 14 കിലോമീറ്റര്‍ ഭാഗമാണു ഞീഴൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നത്. കൂടംകുളം പവര്‍ ഹൈവേ പദ്ധതിക്കതിരെ ആക്ഷന്‍ കൗണ്‍സില്‍ 11 വര്‍ഷക്കാലമായി നടത്തുന്ന സമരം ഈ പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
കൂടംകുളം പവര്‍ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള സര്‍ക്കാര്‍ തീരുമാനമാണു ഞീഴൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളിലെ മുന്നൂറോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നത്. പോലീസിനെ ഉപയോഗിച്ചുളള സര്‍വ്വേ അവസാനിപ്പിക്കുക, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, ആക്ഷന്‍ കൗണ്‍സിലുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയ്യാറാവുക തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചു തിരുവോണദിവസം ഉമ്മന്‍ ചാണ്ടി, എന്‍.ജയരാജ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍ തുടങ്ങിയ എംഎല്‍എമാരുടെ വസതിക്കുമുമ്പില്‍ ആക്ഷന്‍ കൗണ്‍സില്‍ ഉപവാസം നടത്തിയിരുന്നു.. സമരം ശക്തമായതോടെ അഞ്ചുവര്‍ഷമായി പണി നടക്കുന്നില്ല. ഞീഴൂര്‍-പഞ്ചായത്തില്‍ ചായംമാവ്- ഇല്ലിച്ചുവട് -കോടികുളം-കൊന്നനാ പ്പാടം- പാറയ്ക്കല്‍- മരങ്ങോലി- പെരുവ വഴിയാണ് പാത കടന്നുപോകു ന്നത്. ഞീഴൂരില്‍ മാത്രം നൂറോളം വീടുകളും ഏക്കറുകണക്കിന് കൃഷിയിട ങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സമരക്കാര്‍ പറയുന്നത്. ടവറിന്റെ ഉയരവും ലൈനിന്റെ വീതിയും കൃത്യമായി പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."