വളവിലെ ബസ് സ്റ്റോപ്പില്‍ അപകടം തുടര്‍ക്കഥയാകുന്നു
കടുത്തുരുത്തി: കോതനല്ലൂര്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ അപകടം തുടര്‍ക്കഥയാകുന്നു. വൈക്കം കോട്ടയം റൂട്ടില്‍ കൊടിയ വളവിലാണ് കോതനല്ലൂര്‍ ബസ്സ് സ്റ്റോപ്പ്.
ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിയോടെ എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് കാണക്കാരി സ്വദേശി ഗോപകുമാറിന്റെ സൈലോ കാറിന്റെ പുറകില്‍ വന്നിടിച്ചു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോട്ടയത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസ്സ് കോതനല്ലൂര്‍ ബസ്സ് സ്റ്റോപ്പില്‍ റോഡിന്റെ നടുക്കായി നിര്‍ത്തിയതുകൊണ്ട് തൊട്ടുപുറകിലുണ്ടായിരുന്ന സൈലോകാര്‍ സഡന്ബ്രേക്കിടുകയും കാറിന്റെ പുറകെ വന്ന കെഎസ്ആര്‍ടിസി ബസ്സ് ബ്രേക്കുചെയ്ത് തെന്നി കാറിന്റെ പുറകുവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പുറകുവശവും മുമ്പിലുണ്ടായിരുന്ന പ്രൈവറ്റ് ബസ്സില്‍ ഇടിച്ചതിനാല്‍ മുന്‍വശവും പൂര്‍ണമായും തകര്‍ന്നു.
കോതനല്ലൂര്‍ ജംഗ്ഷനില്‍ റോഡിന്റെ ഇരുവശവുമുളള ബസ്സ് സ്റ്റോപ്പ് വളവില്‍ നിന്ന് 100 മീറ്റര്‍ പിറകോട്ടും മുന്നോട്ടും മാറ്റി സ്ഥാപിച്ചാല്‍ ഇവിടുത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."