ഇന്‍സ്ട്രക്ടര്‍ നിയമനം
കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അരിത്തമറ്റിക് കം ഡ്രോയിംഗ് വെല്‍ഡര്‍ ട്രേഡിലേക്കുളള ഇന്റര്‍വ്യൂ 26 നും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോണിക് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡുകളിലേക്കുളള ഇന്റര്‍വ്യൂ 27 നും നടക്കും. അരിത്തമറ്റിക് കം ഡ്രോയിംഗ് ട്രേഡുകളിലേക്കുളള നിയമനത്തിന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ, വെല്‍ഡര്‍ ട്രേഡില്‍ നിയമിക്കുന്നതിന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോണിക് സിസ്റ്റം ട്രേഡിലേക്ക് ഇലക്‌ട്രോണിക് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ, ഇലക്‌ട്രോണിക്‌സ,് മെക്കാനിക്ക് ട്രേഡുകളിലേക്കുളള നിയമനത്തില്‍ ഇലക്‌ട്രോണിക് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത.
താത്പര്യമുളളവര്‍ അതതു ദിവസങ്ങളില്‍ രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍: 0481 2535562
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."