HOME
DETAILS
MAL
കാവേരി: കര്‍ണാടകയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം
backup
September 21 2016 | 05:09 AM
ബംഗളുരു: കാവേരിയില്‍ നിന്നും ഏഴ്ദിവസത്തേക്ക് 6000ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. കര്‍ണാടക മന്ത്രിസഭയുടെ അടിയന്തര കാബിനറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്.
നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കുക ശ്രമകരമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
ഈ മാസം 27 വരെ പ്രതിദിനം 6000 ഘനഅടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രിംകോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."