HOME
DETAILS
MAL
ലൈംഗികാരോപണം: എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍
backup
September 21 2016 | 09:09 AM
ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിട്ട ആം ആദ്മി പാര്‍ട്ടി ഡല്‍ഹി എം.എല്‍.എ അമാനത്തുള്ള ഖ നെ പൊലിസ് അറസ്റ്റ് ചെയ്തു.
എംഎല്‍എയുടെ ബന്ധുവായ 32 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്നെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഖാന്‍ നിര്‍ബന്ധിച്ചതായി യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണം ഖാന്‍ നിഷേധിച്ചിരുന്നു. തനിക്ക് ആ സ്ത്രീയുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."