HOME
DETAILS

തൊഴില്‍ മാറ്റത്തിനുള്ള 'ഫ്‌ളെക്‌സിബ്ള്‍ വര്‍ക് പെര്‍മിറ്റിന്' ബഹ്‌റൈന്‍ മന്ത്രിസഭയുടെ പച്ചക്കൊടി

  
backup
September 21 2016 | 16:09 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

 

മനാമ: രാജ്യത്ത് 'ഫ്‌ളെക്‌സിബ്ള്‍ വര്‍ക് പെര്‍മിറ്റ്' നടപ്പിലാക്കാനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ മന്ത്രിസഭയുടെ പച്ചക്കൊടി. ബഹ്‌റൈന്‍ കീരീടാവകാശി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 'ഫ്‌ളെക്‌സിബ്ള്‍ വര്‍ക് പെര്‍മിറ്റ്' സംബന്ധിച്ച നിര്‍ദേശത്തിനാണ് മന്ത്രി സഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.

സ്ഥിരം തൊഴിലാളികള്‍ അല്ലാത്തവരെ നിയമപരമായി ജോലിക്കുവെക്കാനുതകുന്ന സംവിധാനമാണ് 'ഫ്‌ളെക്‌സിബ്ള്‍ വര്‍ക് പെര്‍മിറ്റ്'.  രണ്ടുവര്‍ഷത്തെ കാലാവധിയില്‍ രാജ്യത്തെ തൊഴില്‍ മന്ത്രാലയമായ എല്‍.എം.ആര്‍.എയാണ് ഇത് അനുവദിക്കുക. ഇതനുസരിച്ച് പ്രത്യേക പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ജോലി ചെയ്യാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍, യഥാര്‍ഥ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് ഒളിച്ചോടി പോയവര്‍ക്കോ ബാന്‍ ലിസ്റ്റിലുള്ളവര്‍ക്കോ ഈ സൗകര്യം ലഭിക്കില്ല.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ നിര്‍ദേശത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയത്. യോഗത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മറ്റു സുപ്രധാന തീരുമാനങ്ങളും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.

രത്‌നങ്ങളും മറ്റും പരിശോധിക്കാന്‍ 'പ്രഷ്യസ് മെറ്റല്‍ ആന്റ് ജെം ടെസ്റ്റിങ് ഡയറക്ടറേറ്റ്' ഈടാക്കുന്ന ഫീസ് വര്‍ധനക്കും അംഗീകാരമായി.
ഈവര്‍ഷത്തെ ഹജ്ജ് ശുഭകരമായി പര്യവസാനിച്ചതില്‍ മന്ത്രിസഭ സഊദി ഭരണകൂടത്തിന് നന്ദി അറിയിച്ചു.

അനിഷ്ട സംഭവങ്ങള്‍ക്ക് ഇടനല്‍കാതെ സമാധാനം നിറഞ്ഞ അന്തരീക്ഷവും ശക്തമായ സുരക്ഷയും ഒരുക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സഊദി കൈക്കൊണ്ടതെന്ന് യോഗം വിലയിരുത്തി. ബഹ്‌റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമിച്ച ബഹ്‌റൈന്‍ ഹജ്ജ് മിഷനും ഹജ്ജ് ഉംറ കാര്യ ഹൈ കൗണ്‍സിലിനും പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.

തുര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍ ഹമദ് രാജാവ് നടത്തിയ സന്ദര്‍ശനത്തെ കുറിച്ച വിവരങ്ങള്‍  ഉപപ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ വിശദീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രഥമ 'ഗവണ്‍മെന്റ് ഫോറം' വിജയിച്ചതില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഫോറം സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ പ്രധാനമന്ത്രി പ്രശംസിച്ചു.

ജനങ്ങള്‍ക്ക് തൃപ്തികരമായ രൂപത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ക്രിയാത്മക പങ്കുവഹിക്കാനും അതിനു സാധിക്കണം. ഇതിന് ഫോറം കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഫോറത്തില്‍ ഉയര്‍ന്നത്.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ റഷ്യന്‍ സന്ദര്‍ശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിച്ചതായും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും യോഗത്തില്‍ സംബന്ധിച്ചു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago