ധീരജവാന്മാര്ക്ക് തെരുവ് പട്ടികളുടെ വിലപോലുമില്ലേ ?
രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വിട്ടുപിരിഞ്ഞ് ദുര്‍ഘടമായ കാലാവസ്ഥയെ നേരിട്ട് ജീവിതം ഹോമിക്കുന്ന ധീരരായ 18 ജവാന്മാര് വീരമൃത്യു വരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഒരൊറ്റ പ്രതിഷേധറാലിയോ കൂട്ടമായ വിലാപങ്ങളോ ഉണ്ടായില്ല. ദേശീയപതാക താഴ്ത്തിക്കെട്ടിയില്ല. സ്കൂളുകളില്‍ സ്പെഷല്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിര്‍ദേശമില്ല. പൊതുവികാരം പ്രകടിപ്പിക്കാന്‍ ഹര്‍ത്താല്‍ ആഹ്വാനമില്ല. ഇരുപ്പതിനാല് മണിക്കൂര്‍ പണിമുടക്ക് ഇല്ല , മൗനജാഥകള്‍ ഉണ്ടായില്ല. അതിനൊന്നും ആര്‍ക്കും ഇവിടെ സമയവുമില്ല.
തെരുവുപട്ടികളെ കൊന്നതില്‍ കേസെടുത്ത് ശവം മാന്തി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു. അതാനായി ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നു, മത്സരിക്കുന്നു. ധീരജവാന്മാര്ക്ക് തെരുവ് പട്ടികളുടെ വിലപോലുമില്ലേ എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ തെരുവ് പട്ടികളെ ആക്ഷേഭിച്ചാല് നിയമം ചങ്ങലയിലാക്കുമോ എന്ന് ആശങ്കയുണ്ട്!
ഇവര്‍ 18 ഭാരത മക്കള്‍ മരിക്കാന്‍ നിയോഗിക്കപ്പെട്ടവരോ? കസബിന്റെയോ, സദ്ദാം ഹുസൈന്റെയോ ജീവനുള്ള വില. അറിയുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇവര്‍ ഒന്നുമല്ല.ലജ്ജ കൊണ്ട് തല താഴ്ന്നു പോകുന്നു.ഭാരതത്തിന്റെ വീരപുത്രന്മാര്ക്ക് ആദരാഞ്ജലികള്‍!! ജയ് ഹിന്ദ് , ജയ് ജവാന്!
ഇന്ദുകൃഷ്ണ
പന്തീരാങ്കാവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."