HOME
DETAILS
MAL
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
backup
September 21 2016 | 18:09 PM
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.
നഴ്സുമാരുടെ ശമ്പള വ്യവസ്ഥകളെക്കുറിച്ച് സുപ്രിംകോടതി വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്ര നടപടി. ഇതനുസരിച്ച് നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."