എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ മോദിയെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ കേസുകള്‍കൊണ്ട് വഴിമുട്ടിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നു. ഡല്‍ഹി വനിതാ കമ്മിഷനെതിരേ അഴിമതി വിരുദ്ധ സേന (എ.സി.ബി) എടുത്ത കേസില്‍ മുഖ്യമന്ത്രി കെജ്രിവാളിനെയും ഉള്‍പ്പെടുത്തി. തനിക്കെതിരേ എഫ്. ഐ.ആര് രജിസ്റ്റര്‍ ചെയ്തത് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് കെജ്രിവാള് ആരോപിച്ചു. വനിതാ കമ്മിഷന് മേധാവി സ്വാതി മാലിവാളിനൊപ്പം തന്നെയും പ്രതിയായി ചേര്‍ത്തിരിക്കുന്ന എഫ്.ഐ.ആറിന്റെ കോപ്പികള്‍ അദ്ദേഹം വിതരണം ചെയ്തു.
വനിതാ പാനലിലേക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ഡല്‍ഹി വനിതാ കമ്മിഷന് മേധാവി സ്വാതി മാലിവാളിനെതിരേ കേസെടുത്തത്. പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ തന്നെ എഫ്.ഐ.ആറില്‍ പെടുത്താനാവില്ലെന്ന് കെജ്രിവാള് പറഞ്ഞു.
ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഡല്‍ഹി അസംബ്ലിയുടെ പുതിയ സെഷന് ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."